എംഡിഎനിലെ ഉള്ളടക്കം പരിഭാഷപ്പെടുത്തുന്നതിനെ കുറിച്ചുള്ള ഒരു വഴികാട്ടിയാണ് ഈ ലേഖനം. പരിഭാഷപ്പെടുന്നതിന്റെ ഘട്ടങ്ങളും വിവിധ തരത്തിലുള്ള ഉള്ളടക്കം പരിഭാഷപ്പെടുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമാണിവിടെ പ്രതിപാദിക്കുന്നത്.
ഒരു പുതിയ താള്‍ പരിഭാഷ തുടങ്ങാം
ഒരു താള്‍ നിങ്ങളുടെ ഭാഷയിലേക്ക് പരിഭാഷപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഈ നടപടിക്രമം പിന്തുടരുക:
- ഭാഷാ വിവരപ്പട്ടിക ലഭിക്കാന്‍ ഭാഷാ ഐക്കണില്‍ ( ) ക്ലിക്ക് ചെയ്യുക, എന്നിട്ട് "Add a Translation" എന്നതില്‍ ക്ലിക്ക് ചെയ്യുക. ഭാഷകള്‍ തിരഞ്ഞെടുക്കാനുള്ള താള്‍ പ്രത്യക്ഷപ്പെടും.
- താങ്കള്‍ പരിഭാഷപ്പെടുത്താന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഭാഷ തിരഞ്ഞെടുക്കുക. മൂലഭാഷയോടൊപ്പം (ഇടത് വശത്തില്‍) പരിഭാഷപ്പെടുത്താനുള്ള ലേഖനം പ്രത്യക്ഷപ്പെടും.
- "Translate Description"ന് താഴേ ആയി താങ്കള്‍ക്ക് തലക്കെട്ടും ഐച്ഛികമായി ആ താളിന്‍റ്റെ URLഇന്‍റ്റെ അവസാന ഭാഗവും (ഉദാഹരണത്തിന് ഈ ലേഖനത്തില്‍ "Translating_pages" ) ലക്ഷ്യ ഭാഷയിലേക്ക് പരിഭാഷപ്പെടുത്താം, ചില ഭാഷകളില്‍ URLഇന്‍റ്റെ ഭാഗം പരിഭാഷപ്പെടുത്താറില്ല. അവ ഇംഗ്ലീഷില്‍ തന്നെ വെക്കാറാണ് പതിവ്. താങ്കളുടെ ഭാഷയിലുള്ള മറ്റു ലേഖനങ്ങള്‍ താരതമ്യപ്പെടുത്തി പൊതുവായ കാര്യങ്ങള്‍ മനസ്സിലാക്കി പരിശീലിക്കൂ. താങ്കളുടെ പ്രവര്‍ത്തികള്‍ തീര്‍ന്നാല്‍ "Translate Description"ന് അടുത്തുള്ള ന്യൂന ഛിന്നത്തില്‍ ക്ലിക്ക് ചെയ്ത് ഇവ ഒളിപ്പിക്കാം, ഇങ്ങനെ ചെയ്യുന്നതിലൂടെ "Translate Content"ന്‍റ്റെ ഭാഗത്തിന് കൂടുതല്‍ സ്ഥലം ലഭിക്കും.
- "Translate Content"ന്‍റ്റെ താഴേ ആയി ആ താളിന്‍റ്റെ ഉള്ളടക്കങ്ങള്‍ പരിഭാഷപ്പെടുത്താം.
- ആ താളിന് വേണ്ടി കുറഞ്ഞത് ഒരു ടാഗ് എങ്കിലും ഉള്‍പ്പെടുത്തണം.
- താങ്കളുടെ പ്രവര്‍ത്തികള്‍ തീര്‍ന്നാല്‍ "Save Changes" എന്നതില്‍ ക്ലിക്ക് ചെയ്യുക.
ഒരു പരിഭാഷപ്പെടുത്തിയ താളില്‍ മാറ്റങ്ങള്‍ വരുത്താം
- ഒരു പരിഭാഷപ്പെടുത്തിയ താളില്‍ "മാറ്റം വരുത്തുക" എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക (ചിലപ്പോള്‍ ഇത് കാണുന്നത് ലക്ഷ്യഭാഷയിലാകാം). അപ്പോള്‍ പരിഭാഷപ്പെടുത്താനുള്ള ലേഖനം പ്രത്യക്ഷപ്പെടും.
അവസാനമായി പരിഭാഷപ്പെടുത്തിയതിന് ശേഷം ഇംഗ്ലീഷ് പരിഭാഷയില്‍ വല്ല മാറ്റവും വരുത്തിയിട്ടുണ്ടങ്കില്‍ പരിഭാഷപ്പെടുത്തേണ്ട ലേഖനം, ഇംഗ്ലീഷ് പരിഭാഷയില്‍ മാറ്റം വരുത്തിയതിന്‍റ്റെ ഉത്ഭവ തലത്തിലാകും "diff" പ്രത്യക്ഷപ്പെടുക. ഇത് താങ്കളെ ഇനി ഏത് ഭാഗങ്ങളാണ് പരിഭാഷപ്പെടുത്താനുള്ളത് എന്ന് കണ്ടെത്താന്‍ സഹായിക്കും.
ടാഗുകള്‍ പരിഭാഷപ്പെടുത്താം
ഓരോ താളിലും കുറഞ്ഞത് ഒരു ടാഗ് എങ്കിലും ഉള്‍പ്പെടുത്തല്‍ വളരെ പ്രധാനമാണ്. അവ പരിഭാഷയാണങ്കിലും ശരി.
ചില ടാഗുകള്‍ സെര്‍ച്ച് ഫില്‍റ്റേര്‍സായോ സംഭാവകര്‍ക്കിടയിലെ ഔപചാരികമായ യോജിപ്പിന് വേണ്ടിയോ ഉപയോഗിക്കാറുണ്ട്. അവ പരിഭാഷപ്പെടുത്താന്‍ പാടില്ല. ഈ ടാഗുകളെ അറിയാന്‍ ടാഗിങ് സ്റ്റാന്‍റ്റേട് വായിക്കുക . പരിഭാഷപ്പെടുത്തിയ ടാഗുകള്‍ സ്റ്റാന്‍റ്റേട് ടാഗുകളിലൊന്നും പെടുന്നില്ലെങ്കില്‍ താങ്കള്‍ക്ക് അവയെ ഗ്രൂപ്പ് കണ്‍ഡന്‍റ്റാക്കാനുള്ള സ്വാതന്ത്രമുണ്ട്.